നിയമത്തിനു മുന്നില്‍ തോറ്റു. പക്ഷേ എനിക്കും ജീവിക്കണം.

കാഞ്ഞിരപ്പള്ളി ‘ഠ വിധി തളര്‍ത്തിയ യുവാവിനെ നിയമവും തോല്പിച്ചു. മൂന്നു കുട്ടികളും ഭാര്യയും അമ്മയും അടങ്ങുന്ന കുടുംബത്തെ സംരക്ഷിക്കാന്‍ മാര്‍ഗ്ഗമില്ലാതെ വികലാംഗനായ കാഞ്ഞിരപ്പളളി സ്വദേശി താജുദ്ദീന്‍.  വിധിയെ ചെറുത്ത് തോല്പിച്ച താജുദ്ദീനെ നിയമം തോല്പിച്ചപ്പോള്‍ മുന്നോട്ടുള്ള ജീവിതം ഈ യുവാവിന് മുന്‍പില്‍ ഇരുളടഞ്ഞതായി മാറുന്നു.ഇരു കാലുകളും തളര്‍ന്ന കാഞ്ഞിരപ്പള്ളി പാറക്കടവ് കൊച്ചുപറമ്പില്‍ താജുദ്ദീന്‍ ഭാര്യയും അമ്മയും മൂന്ന് കൊച്ചു കുട്ടികളും അടങ്ങുന്ന കുടുബത്തെ എങ്ങനെ സംരക്ഷിക്കുമെന്ന ആശങ്കയിലാണിപ്പോള്‍. ചെറുപ്പത്തിലെ പോളിയോ വന്നതിനെ തുടര്‍ന്നാണ് താജുദീന്റെ ഇരുകാലുകളും തളര്‍ന്നത്. എന്നാല്‍ വിധിയുടെ ക്രൂരതയ്ക്ക് മുന്‍പില്‍ തളര്‍ന്നിരിക്കാന്‍ ഈ യുവാവ് തയ്യാറായിരുന്നില്ല. കൈ കൊണ്ട് നിയന്ത്രിക്കാവുന്ന ബ്രേക്ക് ഘടിപ്പിച്ച ഓട്ടോറിക്ഷയുമായി താജുദ്ദീന്‍ നിരത്തിലിറങ്ങി. മറ്റുള്ളവരുടെ മുന്‍പില്‍ കൈ നീട്ടുന്നതിനെക്കാള്‍ നല്ലത് അധ്വാനിച്ച് ജീവിക്കുന്നതാണന്ന തിരിച്ചറിവാണ് ഓട്ടോറിക്ഷ ഓടിക്കാനുള്ള തീരുമാനത്തിലേക്ക് ഈ യുവാവിനെ എത്തിച്ചത്. 21 വര്‍ഷമായി കാഞ്ഞിരപ്പള്ളിയില്‍ ഓട്ടോ ഓടിക്കുന്ന താജുദ്ദീന്‍ പക്ഷെ ഇന്ന് വലിയ പ്രതിസന്ധിയിലാണ്. ഗതാഗത പരിഷ്‌ക്കാരത്തിന്റെ ഭാഗമായി കാഞ്ഞിരപ്പള്ളിയില്‍ ഓട്ടോറിക്ഷകള്‍ക്ക് പെര്‍മിറ്റ് നിര്‍ബന്ധമാക്കിയപ്പോള്‍ ഈ യുവാവിന് പെര്‍മിറ്റ് നല്‍കുവാന്‍ അധികൃതര്‍ തയ്യാറായില്ല. ലൈസന്‍സില്ല എന്നതായിരുന്നു ഇതിനായി ഉന്നയിക്കപ്പെട്ട തടസം .2002 ല്‍ താജുദീന് ലേണേഴ്‌സ് ലഭിച്ചുവെങ്കിലും ഇതുവരെ ലൈസന്‍സ് കിട്ടിയിട്ടില്ല.. ലൈസന്‍സിനായി പല വാതിലുകളിലും മുട്ടിയെങ്കിലും അവഗണനയായിരുന്നു ഫലം. വികലാംഗനായതിനാലാണ് താജുദീന് ലൈസന്‍സ് നിഷേധിക്കപ്പെട്ടത്. എന്നാല്‍ യുവാവിന്റെ അവസ്ഥ അറിയാവുന്ന അധികൃതര്‍ വിട്ടു വീഴ്ചക്ക് തയ്യാറയതിനാല്‍ സ്റ്റാന്‍ഡില്‍ ഓട്ടോ ഓടിച്ച് കഴിഞ്ഞ് വരുകയായിരുന്നു. അടുത്ത നാളില്‍ ഓട്ടോ സ്റ്റാന്‍ഡില്‍ ഓട്ടോ ഓടിക്കുന്നതിന് പെര്‍മിറ്റ് സംവിധാനം നടപ്പിലാക്കി. ഇതോടെയാണ് പെര്‍മിറ്റ് ഇല്ലാതെ ഓട്ടോ#േ ഓടിക്കുന്ന താജുവിനെതിരെ ചിലതൊഴിലാളി സംഘടനകള്‍ എതിര്‍പ്പുമായി എത്തിയതോടെ ഈ യുവാവ് ഓട്ടോറിക്ഷ ഓടിക്കുന്നത് അധികൃതര്‍ തടഞ്ഞു. താജുദീന്‍ ഓട്ടോറിക്ഷ ഓടിച്ച് ലഭിക്കുന്ന പണമായിരുന്നു കുടുംബത്തിന്റെ ഏക വരുമാന മാര്‍ഗ്ഗം ഇത് നിലച്ചതോടെ ഇനി എന്ത് എന്ന വലിയ ചോദ്യമാണ് ഇദ്ദേഹത്തിന്റെ മുന്നില്‍ ഇപ്പോഴുള്ളത്. പാറക്കടവിനു സമീപം രണ്ടര സെന്റ് സ്ഥലത്ത് നാട്ടുകാരുടെയും അടുത്ത ബന്ധുക്കളുടെയും സഹായത്താല്‍ നിര്‍മ്മിച്ച താജുദീന്റെയും കുടുംബത്തിന്റെയും താമസം. രോഗിയായ മാതാവ് ആയിഷ കൂലിപ്പണിക്ക് പോയി കിട്ടുന്ന പണമാണ് ഇപ്പോള്‍ ഈ കുടുംബത്തിന്റെ ഏക വരുമാന മാര്‍ഗ്ഗം. മാതാവും ഭാര്യയും മൂന്ന് മക്കളും അടങ്ങുന്ന കുടുംബത്തെ സംരക്ഷിക്കുവാന്‍ തനിക്ക് ജോലി ചെയ്‌തേ മതിയാവു എന്ന് താജുദ്ദീന്‍ പറയുന്നു. ഇതിനായി അധികാരികള്‍ കനിയണമെന്നാണ് ഈ യുവാവിന്റെ അപേക്ഷ

Add a Comment

Your email address will not be published. Required fields are marked *