പാറത്തോട് പഞ്ചായത്ത് ജലദിനാഘോഷ പരിപാടി നടത്തി

പാറത്തോട് ഠ ലോക ജനദിനത്തിന്റെ ഭാഗമായി പാറത്തോട് പഞ്ചായത്ത് സംഘടിപ്പിച്ച ജലദിനാഘോഷ പരിപാടി പ്രസിഡന്റ് ജോളി ഡൊമിനിക്കിന്റെ അധ്യക്ഷതയില്‍ പി.സി. ജോര്‍ജ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. സമ്മേളനത്തില്‍ എംഇ ഇക്കണോമിക്‌സില്‍ ഒന്നാം റാങ്ക് നേടിയ സിയാനയെ അവാര്‍ഡ് നല്‍കി ആദരിച്ചു. പഞ്ചായത്തംഗങ്ങളായ ഫിലോമിന റെജി, ജോസഫ് പടിഞ്ഞാറ്റ, ഷേര്‍ളിതോമസ്, എന്‍.ജെ. കുര്യാക്കോസ്, ഡയസ് കോക്കാട്ട്, കെ.പി. സുജീലന്‍, വര്‍ഗീസ് കൊച്ചുകുന്നേല്‍, കെ.യു. അലിയാര്‍, ബിനു സജീവ്, ടെസി വര്‍ഗീസ്, മോന്‍സി ജേക്കബ്, വി.എം. ഷാജഹാന്‍, മാര്‍ട്ടിന്‍ തോമസ്, ഷാജി വര്‍ഗീസ് എന്നിവര്‍ സംസാരിച്ചു.

Add a Comment

Your email address will not be published. Required fields are marked *