ശാസ്താംകാവ് നിവാസികളുടെ സ്വപ്‌നം യാഥാര്‍ത്ഥ്യമായി

കാഞ്ഞിരപ്പള്ളി ഠ പഞ്ചായത്തിലെ 18 ാം വാര്‍ഡിലെ കടവനാല്‍ക്കടവ് – ശാസ്താംകാവ് -കരിമ്പുകയം റോഡിന്റെ ഉദ്ഘാടനം എന്‍.ജയരാജ് എം.എല്‍.എ നിര്‍വ്വഹിച്ചു. നിരവധി കുടുംബങ്ങളുടെ വര്‍ഷങ്ങളായുള്ള ആവശ്യമായിരുന്നു റോഡ് ഗതാഗതയോഗ്യമാക്കണമെന്നത്. ഇടുങ്ങിയതും ടാറിംങ് നടത്താതെയും കിടന്ന ഈ റോഡിലൂടെയുള്ള യാത്ര ദുഷ്‌കരമായിരുന്നു. വലിയ വാഹനങ്ങള്‍ കടന്ന് പോകുന്നതിനും രണ്ട് വാഹനങ്ങല്‍ ഒരുമിച്ച് എത്തിയാല്‍ കാല്‍ നടപോലും സാധ്യമാകാതിരുന്ന വഴിയാണ് 12 അടി വീതിയില്‍ പുനര്‍ നിര്‍മാണം റോഡാക്കി മാറ്റിയത്. ശാസ്താംകാവ് ധര്‍മ്മ ശാസ്ത ക്ഷേത്രവും ഇളംങ്കാവ് ഭഗവതി ക്ഷേത്രത്തെയും ബന്ധിപ്പിക്കുന്നതാണ് റോഡ്. റോഡിന് വീതി കൂട്ടുന്നതിനായി പ്രദേശവാസികള്‍ സൗജന്യമായി സ്ഥലം വിട്ട് നല്‍കി. എ.കെ.ജെ.എം എന്‍.എസ്.എസ് യൂണിറ്റിന്റെയും വാര്‍ഡംഗം റിജോ വാളാന്തറയുടെ നേതൃത്വത്തില്‍ നാട്ടുകാരും ചേര്‍ന്നാണ് റോഡിന് വീതി കൂട്ടുന്നതിനുള്ള നിര്‍മ്മാണ പ്രവര്‍ത്തനം നടത്തിയത്. 19.75 ലക്ഷം രൂപയാണ് റോഡ് നിര്‍മ്മാണത്തിനായി ചിലവഴിച്ചത്. എം.എല്‍.എ എന്‍. ജയരാജിന്റെ ഫണ്ടില്‍ നിന്ന് 9 ലക്ഷം രൂപയും ഗ്രാമപഞ്ചായത്ത് വിഹിതമായ 6 ലക്ഷം രൂപയും ബ്ലോക്ക് പഞ്ചായത്തംഗം അന്നമ്മ ജോസഫിന്റെ ഫണ്ടില്‍ നിന്നും 4.75 ലക്ഷം രൂപയുമാണ് റോഡിനായി അനുവദിച്ചത്. പടക്കം പൊട്ടിച്ചും മധുരപലഹാരങ്ങള്‍ വിതരണം ചെയ്തും നാട്ടുകാര്‍ റോഡ് ഉദ്ഘാടനം ആഘോഷമാക്കി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷക്കീല നസീര്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അന്നമ്മ ജോസഫ് മുഖ്യപ്രഭാഷണം നടത്തി. വാര്‍ഡംഗം റിജോ വാളാന്തറ, ജോഷി അഞ്ചനാടന്‍, ഒ.വി റെജി, ചാക്കോച്ചന്‍ ചുമപ്പുങ്കല്‍, ടോംസ് ആന്റണി, സുബിന്‍ സലിം,ഷാജി എം.എസ്, ദീലീപ് കുമാര്‍ എന്നിവര്‍ സംസാരിച്ചു.

Add a Comment

Your email address will not be published. Required fields are marked *