അഞ്ജാത മൃതദേഹം കണ്ടത്തി.

കാഞ്ഞിരപ്പള്ളി ഠ കാഞ്ഞിരപ്പള്ളി ബസ് സ്റ്റാന്റിനു സമീപം ചിറ്റാര്‍ പുഴയോരത്ത് വ്യാപാരസ്ഥാനത്തിന് പിറകിലായി അഞ്ജാത മൃതദേഹം കണ്ടത്തി. 55 വയസോളം പ്രായം തോന്നിക്കുന്ന മൃതദേഹം കണ്ടെത്തിയപ്പോള്‍ മുണ്ടും ഷര്‍ട്ടുമായിരുന്ന വേഷം. ഏകദേശം അഞ്ച് ദിവസത്തോളം പഴക്കമുണ്ട് മൃതദേഹത്തിന്. മൃതദേഹം അഴുകിയ നിലയിലായിരുന്നു കാണപ്പെട്ടത്. ദുര്‍ഗന്ധത്തെ തുടര്‍ന്ന് നാട്ടുകാര്‍ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടത്തിയത്. മരിച്ചത് ആക്രി പെറുക്കി നടന്ന തമിഴ്‌നാട് സ്വദേശിയാണെന്ന് സംശയമുണ്ട്. ഇയാള്‍ താമസിച്ചിരുന്നത് ഇവിടെയായിരുന്നെന്ന് നാട്ടുകാര്‍ പറയുന്നു. ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം കോട്ടയം മെഡിക്കല്‍ കോളേജിലാണ് സൂക്ഷിച്ചിരിക്കുന്നത്.

Add a Comment

Your email address will not be published. Required fields are marked *